പാണ്ഡ്യ സഹോദരങ്ങളുടെ പിതാവ് അന്തരിച്ചു
12:06 AM Jan 17, 2021 | Deepika.com
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഓൾ റൗണ്ടർ സഹോദരങ്ങളായ ഹർദിക്കിന്റെയും കൃണാലിന്റെയും പിതാവ് ഹിമാൻഷു (71) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. കൃണാൽ പാണ്ഡ്യ സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ട്രോഫിയിൽ ബറോഡ ക്യാന്പിലായിരുന്നു. ഓസ്ട്രേലിയൻ പര്യടനം കഴിഞ്ഞെത്തിയ ഹാർദിക് ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിനായുള്ള ഒരുക്കത്തിലും. പാണ്ഡ്യ സഹോദരങ്ങളുടെ ക്രിക്കറ്റ് ജൈത്രയാത്രയിൽ നിർണായക പങ്കുവഹിച്ചത് ഹിമാൻഷു ആണ്.