പോച്ചെറ്റീനൊയ്ക്കു കോവിഡ്
12:06 AM Jan 17, 2021 | Deepika.com
പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോൾ സൂപ്പർ ക്ലബ്ബായ പാരീ സാൻ ഷെർമയ്ന്റെ പരിശീലകൻ മൗറീഷ്യൊ പോച്ചെറ്റീനോയ്ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് അദ്ദേഹത്തെ ഐസൊലേറ്റ് ചെയ്തു. ജനുവരി രണ്ടിനാണ് പോച്ചെറ്റീനോ പിഎസ്ജിയിൽ എത്തിയത്.