കേരളം x ആന്ധ്ര
12:06 AM Jan 17, 2021 | Deepika.com
മുംബൈ: മുഷ്താഖ് അലി ട്വന്റി-20 ട്രോഫി ക്രിക്കറ്റിൽ കേരളം ഇന്ന് ആന്ധ്രയെ നേരിടും. ഉച്ചയ്ക്ക് 12.00നാണ് മത്സരം. ആദ്യ മൂന്ന് മത്സരങ്ങളിലും ജയിച്ച കേരളം ഇന്നും ഫോം തുടരാനാണ് ലക്ഷ്യമിടുന്നത്. കരുത്തരായ മുംബൈ, ഡൽഹി എന്നിവയെ കീഴടക്കി ആത്മവിശ്വാസത്തിലാണ് കേരളം. കളിച്ച മൂന്ന് മത്സരങ്ങളിലും ആന്ധ്ര പരാജയപ്പെട്ടിരുന്നു.