ചെന്നൈ: മുൻ തമിഴ്നാട് പിസിസി അധ്യക്ഷൻ ബി.എസ്. ജ്ഞാനദേശികൻ(71) അന്തരിച്ചു. ജി.കെ. വാസന്റെ ഉറ്റ അനുയായി ആയ ജ്ഞാനദേശികൻ2014ൽ കോൺഗ്രസ് വിട്ട് തമിഴ് മാനില കോൺഗ്രസിൽ ചേർന്നിരുന്നു. ടിഎംസി സീനിയർ വൈസ് പ്രസിഡന്റാണ്. രണ്ടു തവണ രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. പ്രമുഖ അഭിഭാഷകനാണ് ഇദ്ദേഹം.