ഗാലെ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ശക്തമായ നിലയിൽ. രണ്ടാം ദിനം മഴയെത്തുടർന്ന് മത്സരം ഇടയ്ക്ക് തടസപ്പെട്ടെങ്കിലും ഇംഗ്ലീഷ് ക്യാപ്റ്റൻ ജോ റൂട്ട് സെഞ്ചുറി നേടി. 168 റണ്‍സുമായി റൂട്ട് പുറത്താകാതെ നിൽക്കുന്നു. റൂട്ടിന്റെ 18-ാം ടെസ്റ്റ് സെഞ്ചുറിയാണ്. ഡാൻ ലോറെൻസ് (73) അർധസെഞ്ചുറി നേടി.
രണ്ടാംദിനം അവസാനിക്കുന്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് 320 റണ്‍സ് എടുത്തിട്ടുണ്ട്. ലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 135ൽ അവസാനിച്ചിരുന്നു. ഇംഗ്ലണ്ടിന് 185 റണ്‍സ് ലീഡ് ആയി.
സെഞ്ചുറി റൂട്ട്
11:54 PM Jan 15, 2021 | Deepika.com