ആഴ്സണലിനു സമനില
11:54 PM Jan 15, 2021 | Deepika.com
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണലിനു സമനില. ഹോം മത്സരത്തിൽ ക്രിസ്റ്റൽ പാലസിനോട് ആഴ്സണൽ ഗോൾ രഹിത സമനില വഴങ്ങി. 18 മത്സരങ്ങളിൽനിന്ന് 24 പോയിന്റുമായി 11-ാം സ്ഥാനത്താണ് ആഴ്സണൽ.