വാഷിംഗ്ടൺ ഡിസി: അധികാരത്തിൽനിന്ന് ഇറങ്ങുന്നതിനു തൊട്ടു മുന്പ് ചൈനയ്ക്കിട്ട് ഒരു കൊട്ടുകൂടി കൊടുത്ത് യുഎസ് പ്രസിഡന്റ് ട്രംപ്.
ചൈനീസ് പട്ടാളവുമായി ബന്ധമുണ്ടെന്നാരോപിച്ച് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമി അടക്കം ഒന്പതു ചൈനീസ് കന്പനികളെ യുഎസ് പ്രതിരോധ വകുപ്പ് കരിന്പട്ടികയിൽ ഉൾപ്പെടുത്തി. ഈ കന്പനികളിൽ അമേരിക്കക്കാർ നിക്ഷേപം നടത്തുന്നതിന് വിലക്കു വരും.
എണ്ണക്കന്പനിയായ ചൈനാ നാഷണൽ ഓഫ്ഷോർ ഓയിൽ കോർപറേഷനെ യുഎസ് വാണിജ്യവകുപ്പും കരിന്പട്ടികയിൽ പെടുത്തിയിട്ടുണ്ട്. യുഎസിന്റെ സാങ്കേതികവിദ്യ എണ്ണക്കന്പനിക്കു കൈമാറുന്നതിനു വിലക്കു വരും.