വാഷിംഗ്ടൺ ഡിസി: കോവിഡ് മഹാവ്യാധി അമേരിക്കൻ സാന്പത്തികമേഖലയ്ക്കു വരുത്തിയ ക്ഷീണം മറികടക്കാൻ 1.9 ലക്ഷം കോടി ഡോളറിന്റെ ഉത്തേജക പദ്ധതി പ്രഖ്യാപിച്ച് നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ.
എല്ലാ അമേരിക്കക്കാർക്കും 1,400 ഡോളർ വച്ചു നല്കാനാണ് ഒരു ലക്ഷം കോടി നീക്കിവയ്ക്കുക. 41,500 കോടി കോവിഡ് നേരിടുന്നതിനും 44,000 കോടി കോവിഡ് മൂലം തകർന്ന ചെറുകിട ബിസിനസുകാർക്കും വേണ്ടിയുള്ളതാണ്.
അടുത്ത ബുധനാഴ്ചയാണ് ബൈഡൻ അധികാരമേൽക്കുന്നത്. ഉത്തേജന പാക്കേജിന് യുഎസ് കോൺഗ്രസ് അംഗീകാരം നല്കേണ്ടതുണ്ട്.