ഭോപ്പാൽ: മധ്യപ്രദേശിലെ മൊറേന ജില്ലയിൽ വ്യാജമദ്യം കഴിച്ചു മരിച്ചവരുടെ എണ്ണം 24 ആയി. ഇന്നലെ നാലുപേർകൂടി മരിച്ചു. 15 പേർ മൊറേന, ഗ്വാളിയർ എന്നിവിടങ്ങളിൽ ചികിത്സയിലാണ്. അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് രജോറയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ഇന്നലെ മാൻപുർ ഗ്രാമത്തിലെത്തി മദ്യദുരന്തത്തെക്കുറിച്ച് അന്വേഷണം നടത്തി.
രാജസ്ഥാനിൽ മരണം ഏഴ്
ജയ്പുർ: രാജസ്ഥാനിലെ ഭരത്പുരിൽ വ്യാജമദ്യം കഴിച്ചു മരിച്ചവരുടെ എണ്ണം ഏഴായി. ഇന്നലെ മൂന്നുപേർകൂടി മരിച്ചതോടെയാണിത്. ബുധനാഴ്ച നാലു പേർ മരിച്ചിരുന്നു. അഞ്ചു പേർ ചികിത്സയിലാണ്. മദ്യദുരന്തവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തു.