സിറ്റിക്ക് ജയം
11:46 PM Jan 14, 2021 | Deepika.com
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റി 1-0ന് ബ്രിങ്ടണിനെ കീഴടക്കി. ജയത്തോടെ 16 മത്സരങ്ങളിൽനിന്ന് 32 പോയിന്റുമായി മൂന്നാം സ്ഥാനത്ത് എത്തി സിറ്റി. ഒരു മത്സരംവീതം കൂടുതൽ കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് (36), ലിവർപൂൾ (33) എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.