അസ്ഹറുദ്ദീന്റെ വേഗ സെഞ്ചുറി
11:59 PM Jan 13, 2021 | Deepika.com
മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റിൽ കേരളത്തിന്റെ മുഹമ്മദ് അസ്ഹറുദ്ദീനു സെഞ്ചുറി. മുംബൈക്കെതിരേ 37 പന്തിൽ അസ്ഹറുദ്ദീൻ സെഞ്ചുറി തികച്ചു. 54 പന്തിൽ 11 സിക്സും ഒന്പതു ഫോറും അടക്കം 137 റൺസുമായി പുറത്താകാതെ നിന്ന അസ്ഹറുദ്ദീന്റെ മികവിൽ കേരളം എട്ടു വിക്കറ്റിനു ജയിച്ചു. സ്കോർ: മുംബൈ 196/7. കേരളം 15.5 ഓവറിൽ 201/2. സഞ്ജു സാംസൺ(22), റോബിൻ ഉത്തപ്പ(33) എന്നിവരുടെ വിക്കറ്റാണ് കേരളത്തിനു നഷ്ടപ്പെട്ടത്. കേരളത്തിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്.