മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന്റെ നായകൻ സഞ്ജു വി. സാംസന്റെ ഒരു കമന്റ് സമൂഹമാധ്യമങ്ങളിൽ വൈറൽ. പോണ്ടിച്ചേരിക്കെതിരായ മത്സരത്തിലായിരുന്നു സഞ്ജുവിന്റെ കമന്റ് സ്റ്റംപ് മൈക്ക് ഒപ്പിയെടുത്തത്. സംഭവം ഇങ്ങനെ: ആദ്യം ബാറ്റ് ചെയ്ത പോണ്ടിച്ചേരി 139 റണ്‍സ് വിജയ ലക്ഷ്യമാണ് കേരളത്തിന് മുന്നിൽ വച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിനായി 11-ാം ഓവറിൽ സച്ചിൻ ബേബിക്കൊപ്പം ബാറ്റുചെയ്യുകയായിരുന്ന സഞ്ജുവിനെ പോണ്ടിച്ചേരിയുടെ സ്പിന്നർ ശർമ ചെറുതായൊന്നു
പ്രകോപിപ്പിച്ചു.
എതിർ താരത്തിന്റെ പ്രകോപനത്തിൽ അരിശം വന്ന സഞ്ജു “കൊടുക്കട്ടെ ഞാനൊന്ന്... അവൻ ജാഡ കാണിക്കുന്നത് കണ്ടില്ലേ” എന്ന് സച്ചിൻ ബേബിയോടു ചോദിച്ചു. തൊട്ടടുത്ത പന്തിൽ ക്രീസ് വിട്ടിറങ്ങി സഞ്ജു ബൗണ്ടറി നേടി. അടുത്ത പന്തിൽ ഒരു കിടിലൻ സിക്സും.
മത്സരത്തിൽ കേരളം ആറുവിക്കറ്റിന് ജയിച്ചിരുന്നു. 32 റണ്‍സെടുത്ത സഞ്ജുവായിരുന്നു ടീമിന്റെ ടോപ് സ്കോറർ.
സഞ്ജുവിന്റെ കമന്റ് വൈറൽ ‘അവന്റെ ജാഡ കണ്ടില്ലേ’
11:59 PM Jan 13, 2021 | Deepika.com