ദോഹ: ഖത്തറിൽ സഹജീവി സ്നേഹത്തിന്റെ പ്രതീകമായി മാറിയ ഡോ. മോഹൻ തോമസിനെ സംബന്ധിച്ചിടത്തോളം അർഹതയ്ക്കുള്ള അംഗീകാരമാണ് അദ്ദേഹത്തിനു ലഭിച്ച പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം.
കോവിഡ് കാലത്ത് ഖത്തറിൽ ആവശ്യക്കാർക്ക് മരുന്നും ഭക്ഷണവും എത്തിച്ചുകൊടുത്തും നാടണയാൻ പ്രയാസപ്പെടുന്നവർക്ക് കൈത്താങ്ങായും ഈ ഇഎൻടി ഡോക്ടർ ഉണ്ടായിരുന്നു. ഖത്തറിൽനിന്നു പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് പ്രവാസി സംഘടനകൾക്കു വിമാനം ചാർട്ടർ ചെയ്യുന്നതിനായി തന്റെ സ്വാധീനം ഉപയോഗിച്ച് പിന്തുണയേകി.