മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്കയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. ഓസ്ട്രേലിയൻ പര്യടനത്തിനിടെ അവധിയെടുത്ത് അനുഷ്കയുടെ പ്രസവത്തിനായി കോഹ്ലി ഇന്ത്യയിലെത്തിയിരുന്നു.
ഞങ്ങൾക്കൊരു പെണ്‍കുഞ്ഞ് പിറന്ന കാര്യം ഏറെ ആവേശത്തോടെയാണ് നിങ്ങളെ അറിയിക്കുന്നത്. എല്ലാവരുടെയും സ്നേഹത്തിനും ആശംസകൾക്കും പ്രാർഥനയ്ക്കും നന്ദി. അനുഷ്കയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നു. ഞങ്ങളുടെ സ്വകാര്യതയെ നിങ്ങൾ മാനിക്കുമെന്ന് കരുതുന്നു, സ്നേഹത്തോടെ വിരാട്- കോഹ്ലി ട്വീറ്റ് ചെയ്തു.
കോഹ്ലി-അനുഷ്ക ദന്പതികൾക്ക് പെണ്‍കുഞ്ഞ്
12:00 AM Jan 12, 2021 | Deepika.com