സിറ്റി, ചെൽസി, ടോട്ടനം മുന്നോട്ട്
12:00 AM Jan 12, 2021 | Deepika.com
ലണ്ടൻ: എഫ്എ കപ്പ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ടോട്ടനം തുടങ്ങിയ ടീമുകൾ നാലാം റൗണ്ടിൽ. കാർലോസ് വിനീഷ്യസിന്റെ (24, 30, 37 മിനിറ്റുകൾ) ഹാട്രിക്കിന്റെ കരുത്തിൽ ടോട്ടനം 5-0ന് മറൈനെ കീഴടക്കി. ചെൽസി 4-0ന് മോർകാന്പിനെയും മാഞ്ചസ്റ്റർ സിറ്റി 3-0ന് ബിർമിംഗ്ഹാമിനെയും പരാജയപ്പെടുത്തി.