എടികെ ബഗാനെ കീഴടക്കി മുംബൈ
12:00 AM Jan 12, 2021 | Deepika.com
മഡ്ഗാവ്: ഐഎസ്എൽ ഫുട്ബോളിൽ മുന്പന്മാരുടെ പോരാട്ടത്തിൽ മുംബൈ സിറ്റി 1-0ന് എടിക മോഹൻ ബഗാനെ കീഴടക്കി. 69-ാം മിനിറ്റിൽ ബർത്തലോമ്യു ഒഗ്ബെച്ചെയാണ് മുംബൈയുടെ ജയം കുറിച്ച ഗോൾ സ്വന്തമാക്കിയത്. ജയത്തോടെ മുംബൈക്ക് 10 മത്സരങ്ങളിൽനിന്ന് 25 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള ബഗാന് 20 പോയിന്റുണ്ട്.