വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ ഡയറക്ടറായി വില്യം ബേൺസി(64)നെ നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ നിയമിച്ചു. റഷ്യയിലും ജോർഡാനിലും അംബാസഡറായിരുന്നിട്ടുള്ള ബേൺസ് വിവിധ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് സർക്കാരുകളുടെ കീഴിൽ 33 വർഷം പ്രവർത്തിച്ചിട്ടുണ്ട്.