വാസ്കോ: ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം ജയം. പോയിന്റ് നിലയിൽ തങ്ങളേക്കാൾ മുന്നിലുള്ള ജംഷഡ്പുർ എഫ്സിയെ 3-2ന് ബ്ലാസ്റ്റേഴ്സ് കീഴടക്കി. 66-ാം മിനിറ്റിൽ ലാൽറ്വത്താറ രണ്ടാം മഞ്ഞക്കാർഡിലൂടെ മാർച്ചിംഗ് ഓർഡർ കൈപ്പറ്റിയതിനു ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ രണ്ട് ഗോളെന്നതാണ് ശ്രദ്ധേയം. ജോർഡൻ മറെയുടെ (79, 82 മിനിറ്റുകൾ) ഇരട്ട ഗോളാണ് ബ്ലാസ്റ്റേഴ്സിന്റെ ജയത്തിന് ഇന്ധനമേകിയത്. കോസ്റ്റ ഹമൊയ്നെസുവായിരുന്നു (22) ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ നേടിയത്. നെർജ്യൂസ് വാൽസ്കിസ് (36, 84) ജംഷഡ്പുരിനായി ഇരട്ട ഗോൾ നേടി.
ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ചെന്നൈയിനും ഒഡീഷ എഫ്സിയും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. 10 മത്സരങ്ങളിൽനിന്ന് 13 പോയിന്റുമായി ജംഷഡ്പുർ അഞ്ചാം സ്ഥാനത്തും 10 പോയിന്റുമായി ഈസ്റ്റ് ബംഗാൾ ഒന്പതാമതും ഒന്പത് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് 10-ാമതുമാണ്.
മറെ ഡബിളിൽ ബ്ലാസ്റ്റേഴ്സ്
12:08 AM Jan 11, 2021 | Deepika.com