പോച്ചെറ്റിനൊയുടെ കീഴിൽ ആദ്യജയം
12:08 AM Jan 11, 2021 | Deepika.com
പാരീസ്: ഫ്രഞ്ച് ലീഗ് വണ്ണിൽ മൗറീഷ്യോ പോച്ചെറ്റിനൊയുടെ ശിക്ഷണത്തിനു കീഴിൽ പാരി സാൻ ഷെർമയ്ന് ആദ്യ ജയം. ഹോം മത്സരത്തിൽ 3-0ന് ബ്രെസ്റ്റിനെയാണ് പിഎസ്ജി കീഴടക്കിയത്. പോച്ചെറ്റിനൊയുടെ കീഴിൽ ഇറങ്ങിയ ആദ്യ മത്സരത്തിൽ പിഎസ്ജി 1-1ന് സെന്റ് സമനില വഴങ്ങിയിരുന്നു. തോമസ് ടൂഷലിനെ പുറത്താക്കിയാണ് പോച്ചെറ്റിനൊയെ കൊണ്ടുവന്നത്.