വാഷിംഗ്ടൺ: നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരീസിന്റെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയായി ഇന്ത്യൻ വംശജ സബ്രീന സിംഗിനെ നിയമിച്ചു. കമല ഹാരീസിന്റെ പ്രസ് സെക്രട്ടറിയായിരുന്നു. 1940 കളിൽ വർണവിവേചനത്തിനെതിരേ അമേരിക്കയിൽ സമരമുഖത്തിറങ്ങിയ സർദാർ ജെ.ജെ. സിംഗിന്റെ കൊച്ചുമകളാണ് സബ്രീന. ഓരോ വർഷവും നൂറ് ഇന്ത്യക്കാർക്ക് കുടിയേറ്റത്തിന് അനുമതി നല്കുന്ന ലൂസി-സെല്ലാർ ആക്ടിൽ പ്രസിഡന്റ് ഹാരി ട്രൂമാൻ ഒപ്പുവയ്ക്കുന്നതുവരെ ഈ പ്രക്ഷോഭം തുടർന്നു. 1946 ജൂലൈ നാലിനു നിയമം പ്രാബല്യത്തിൽ വന്നു.