മഡ്ഗാവ്: ഐഎസ്എൽ ഫുട്ബോൾ 2020-21 സീസണിലെ വന്പൻ അട്ടിമറിയിലൂടെ ഈസ്റ്റ് ബംഗാളിനു ജയം. മുൻ ചാന്പ്യന്മാരായ ബംഗളൂരു എഫ്സിയെ 1-0ന് ഈസ്റ്റ് ബംഗാൾ കീഴടക്കി. മാറ്റി സ്റ്റീൻമാന്റെ (20-ാം മിനിറ്റ്) വകയായിരുന്നു ഈസ്റ്റ് ബംഗാളിനെ ജയത്തിലേക്ക് നയിച്ച ഗോൾ. കോൽക്കത്തൻ ക്ലബ്ബിന്റെ രണ്ടാം ജയമാണിത്.
ഈ സീസണിൽ ഐഎസ്എലിലേക്ക് എത്തിയ ഐ ലീഗ് മുൻ ചാന്പ്യന്മാരായ ഈസ്റ്റ് ബംഗാൾ, ആദ്യ അഞ്ച് മത്സരങ്ങളിൽ നാല് തോൽവിയും ഒരു സമനിലയുമായി പതറി. എന്നാൽ, അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ രണ്ട് ജയവും മൂന്ന് സമനിലയും സ്വന്തമാക്കി. 2021ലാണ് ഈസ്റ്റ് ബംഗാളിന്റെ രണ്ട് ജയം എന്നതും ശ്രദ്ധേയം. 10 മത്സരങ്ങളിൽനിന്ന് 10 പോയിന്റുമായി ഒന്‍പതാമതാണ് ഈസ്റ്റ് ബംഗാൾ. 12 പോയിന്റുള്ള ബംഗളൂരു എഫ്സി ആറാമത് തുടരുന്നു.
അട്ടിമറി ജയം ; ഈസ്റ്റ് ബംഗാൾ 1-0ന് ബംഗളൂരു എഫ്സിയെ കീഴടക്കി
12:03 AM Jan 10, 2021 | Deepika.com