ലണ്ടൻ: എഫ്എ കപ്പ് ഫുട്ബോളിൽ സാദിയൊ മാനെയുടെ ഇരട്ട ഗോളിന്റെ കരുത്തിൽ ആസ്റ്റൺ വില്ലയെ 4-2നു കീഴടക്കി ലിവർപൂൾ നാലാം റൗണ്ടിൽ പ്രവേശിച്ചു. 4, 63 മിനിറ്റുകളിലായിരുന്നു മാനെയുടെ ഗോളുകൾ. ജോർജിനോ വിജ്നൽഡം (60), മുഹമ്മദ് സല (65) എന്നിവരായിരുന്നു ലിവറിന്റെ മറ്റ് ഗോൾ നേട്ടക്കാർ. മാനെയിലൂടെ മുന്നിൽകടന്ന ലിവർപൂളിനെ 41-ാം മിനിറ്റിൽ ബാരിയിലൂടെ ആസ്റ്റൺ വില്ല സമനിലയിൽ പിടിച്ചു. എന്നാൽ, രണ്ടാം പകുതിയിൽ അഞ്ച് മിനിറ്റിനുള്ളിൽ മൂന്ന് ഗോൾ നേടി ലിവർപൂൾ ജയിച്ചുകയറി.
മറ്റു മത്സരങ്ങളിൽ എവർട്ടൺ, വൂൾവ്സ്, മിൽവാൾ, ലൂടൺ ടൗൺ, നോർവിച്ച് സിറ്റി തുടങ്ങിയ ടീമുകൾ ജയം സ്വന്തമാക്കി. അധിക സമയത്തേക്ക് നീണ്ട പോരാട്ടത്തിലായിരുന്നു എവർട്ടൺ 2-1ന് റോത്തർഹാമിനെ കീഴടക്കിയത്.
മാനെ ഡബിളിൽ ലിവർപൂൾ
12:03 AM Jan 10, 2021 | Deepika.com