ഫെ​റ​റു​മാ​യി വ​ഴി​പി​രി​ഞ്ഞ് സ്വ​രേ​വ്

12:03 AM Jan 10, 2021 | Deepika.com
മ്യൂ​ണി​ക്ക്: 2021 സീ​സ​ൺ ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പ് പ​രി​ശീ​ല​ക​ൻ ഡേ​വി​ഡ് ഫെ​റ​റു​മാ​യി വ​ഴി​പി​രി​ഞ്ഞ് ജ​ർ​മ​ൻ ടെ​ന്നീ​സ് സിം​ഗി​ൾ​സ് താ​രം അ​ല​ക്സാ​ണ്ട​ർ സ്വ​രേ​വ്. പു​രു​ഷ സിം​ഗി​ൾ​സ് ലോ​ക ഏ​ഴാം ന​ന്പ​റാ​യ സ്വ​രേ​വ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഫെ​റ​റി​ന്‍റെ ശി​ക്ഷ​ണ​ത്തി​നു കീ​ഴി​ൽ 2020 യു​എ​സ് ഓ​പ്പ​ൺ ഫൈ​ന​ലി​ൽ സ്വ​രേ​വ് എ​ത്തി​യി​രു​ന്നു. ജ​ർ​മ​ൻ താ​ര​ത്തി​ന്‍റെ ക​ന്നി ഗ്രാ​ൻ​സ്‌​ലാം ഫൈ​ന​ലാ​യി​രു​ന്നു അ​ത്.