ബെയ്ജിംഗ്: ബെൽറ്റ് ആൻഡ് റോഡ് പദ്ധതി ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിൽ ചൈനയുടെ നേതൃത്വത്തിൽ നടത്തുന്ന നിരവധി അടിസ്ഥാനസൗകര്യ വികസനപ്രവർത്തനങ്ങൾക്കു ഫണ്ട് നൽകുന്ന ചൈന ഡെവലപ്മെന്റ് ബാങ്കിന്റെ മുൻ ചെയർമാൻ ഹു ഹുയിബാംഗിന് അഴിമതി വിരുദ്ധകോടതി തടവുശിക്ഷ വിധിച്ചു. 2009- 2019 കാലഘട്ടത്തിൽ 8.55 കോടി യുവാൻ (1.32 കോടി ഡോളർ) കോഴ കൈപ്പറ്റിയെന്നാരോപിച്ചാണ് ചെങ്ഡുവിലെ കോടതിയാണ് തടവുശിക്ഷ വിധിച്ചത്.