തോറ്റു തൊപ്പിയിട്ടു!

11:59 PM Dec 05, 2020 | Deepika.com
മ​ഡാ​ഗാ​വ്: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ലേ​ക്ക് ഈ ​സീ​സ​ണി​ൽ ആ​ദ്യ​മാ​യി എ​ത്തി​യ മു​ൻ ഐ ​ലീ​ഗ് ചാ​ന്പ്യ​ന്മാ​രാ​യ ഈ​സ്റ്റ് ബം​ഗാ​ളി​ന് ചു​വ​ടു​റ​യ്ക്കു​ന്നി​ല്ല. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം മ​ത്സ​ര​ത്തി​ലും ഈ​സ്റ്റ് ബം​ഗാ​ൾ പ​രാ​ജ​യ​പ്പെ​ട്ടു. നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് മ​റു​ട​പ​ടി​യി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​ന് ഈ​സ്റ്റ് ബം​ഗാ​ളി​നെ കീ​ഴ​ട​ക്കി. സീ​സ​ണി​ൽ ഇ​തു​വ​രെ ഒ​രു പോ​യി​ന്‍റ് പോ​ലും നേ​ടാ​ൻ ഈ​സ്റ്റ് ബം​ഗാ​ളി​നു സാ​ധി​ച്ചി​ല്ല. മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ലും ഗോ​ൾ നേ​ടാ​നും ഐ​എ​സ്എ​ലി​ലെ പു​തു​മു​ഖ​ക്കാ​ർ​ക്ക് സാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന​താ​ണ് ദ​യ​നീ​യ​ത.

33-ാം മി​നി​റ്റി​ൽ സു​ർ​ച​ന്ദ്ര സിം​ഗി​ന്‍റെ സെ​ൽ​ഫ് ഗോ​ളി​ലൂ​ടെ ഈ​സ്റ്റ് ബം​ഗാ​ൾ നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​ന് ലീ​ഡ് സ​മ്മാ​നി​ച്ചു. ഇ​ഞ്ചു​റി ടൈ​മി​ൽ മ​ല​യാ​ളി താ​രം വി.​പി. സു​ഹൈ​റി​ന്‍റെ ക്രോ​സി​ൽ​നി​ന്ന് റോ​ച്ച​ർ​സെ​ല നോ​ർ​ത്ത് ഈ​സ്റ്റി​ന്‍റെ ജ​യം 2-0 ആ​ക്കി മാറ്റി.

ഐഎസ്എൽ പോയിന്‌റ് നില

ടീം, ​​മ​​ത്സ​​രം, ജ​​യം, സ​​മ​​നി​​ല, തോ​​ൽ​​വി, പോ​​യി​​ന്‍റ്

എടികെ ബഗാൻ 3 3 0 0 9
നോർത്ത് ഈസ്റ്റ് 4 2 2 0 8
മുംബൈ സിറ്റി 3 2 0 1 6
ബംഗളൂരു 3 1 2 0 5
ഹൈദരാബാദ് 3 1 2 0 5
ചെന്നൈയിൻ 3 1 1 1 4
ജംഷഡ്പുർ 3 0 2 1 2
എഫ്സി ഗോവ 3 0 2 1 2
ബ്ലാസ്റ്റേഴ്സ് 3 0 2 1 2
ഒഡീഷ 3 0 1 2 1
ഈസ്റ്റ് ബംഗാൾ 3 0 0 3 0