പ്രസവാവധി അനുവദിച്ച് ഫിഫ
11:59 PM Dec 05, 2020 | Deepika.com
സൂറിച്ച്: പ്രഫഷണൽ വനിതാ ഫുട്ബോൾ താരങ്ങൾക്ക് പ്രസവാവധി അനുവദിച്ച് ഫിഫയുടെ ചരിത്രപരമായ തീരുമാനം. ഒരു താരത്തിന് 14 ആഴ്ച പ്രസവാവധി എടുക്കാം. അവധിക്കാലത്ത് കരാർ അനുസരിച്ചുള്ള തുകയുടെ മൂന്നിൽ രണ്ടുഭാഗം പ്രതിഫലമായി നൽകണം. അവധിക്കുശേഷം തിരിച്ചെത്തുന്ന താരങ്ങൾക്ക് പരിചരണം നൽകണമെന്നും ഫിഫയുടെ നിയമത്തിൽ അനുശാസിക്കുന്നു.