ബേണ്‍ (സ്വിറ്റ്സർലൻഡ്): യുവേഫ നേഷൻസ് സെമി ഫൈനൽ പോരാട്ടം ആരൊക്കെ തമ്മിലെന്നു തീരുമാനമായി. സെമിഫൈനൽ ഡ്രോ ഇന്നലെ യുവേഫ ആസ്ഥാനത്ത് നടന്നു. 2021 ഒക്ടോബർ ആറ്, ഏഴ് തീയതികളിലാണു സെമി പോരാട്ടം അരങ്ങേറുക.
ആദ്യ സെമിയിൽ ആതിഥേയരായ ഇറ്റലിയും സ്പെയിനും തമ്മിൽ ഏറ്റുമുട്ടും. മിലാനിലെ സാൻ സിറൊ സ്റ്റേഡിയത്തിലാണു മത്സരം. ഫിഫ ലോക ഒന്നാം നന്പർ ടീമായ ബെൽജിയവും രണ്ടാം നന്പറും ലോകകപ്പ് ജേതാക്കളുമായ ഫ്രാൻസുമായാണ് രണ്ടാം സെമി. ടൂറിനിലെ യുവന്റസ് സ്റ്റേഡിയത്തിലാണു മത്സരം.
ഫ്രാൻസ് x ബെൽജിയം, ഇറ്റലി x സ്പെയിൻ
12:04 AM Dec 05, 2020 | Deepika.com