ഹാമിൽട്ടണ്: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ന്യൂസിലൻഡിന്റെ കെയ്ൻ വില്യംസണിന് ഇരട്ട സെഞ്ചുറി. 251 റണ്‍സ് നേടിയ ക്യാപ്റ്റന്റെ കരുത്തിൽ ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 519 റണ്‍സിൽ ഡിക്ലയർ ചെയ്തു.
ടോം ലാഥം (86), കെയ്ൽ ജമീസണ്‍ (51 നോട്ടൗട്ട്), എന്നിവരും മികവ് പുലർത്തി. വിൻഡീസിനായി കെമർ റോച്ച്, ഷാനോണ്‍ ഗബ്രിയേൽ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. മറുപടിക്കിറങ്ങിയ വിൻഡീസ് രണ്ടാം ദിവസം അവസാനിക്കുന്പോൾ ഒന്നാം ഇന്നിംഗ്സിൽ വിക്കറ്റ് നഷ്ടപ്പെടാതെ 49 റണ്‍സ് എടുത്തിട്ടുണ്ട്.
ഡബിളടിച്ച് വില്യംസണ്
12:04 AM Dec 05, 2020 | Deepika.com