ന്യൂയോർക്ക്: അമേരിക്കയിൽ കോവിഡ് വ്യാപനം അതിതീവ്രമായി. ബുധനാഴ്ച 3,157 പേരാണു കോവിഡ് ബാധിച്ചു മരിച്ചത്. ഇതു പ്രതിദിന റിക്കാർഡാണ്. ഏപ്രിൽ 15ന് 2,603 പേർ മരിച്ചത് ആയിരുന്നു ഇതിനു മുന്‍പത്തെ ഉയർന്ന കണക്ക്. 2,73,799 പേരാണ് അമേരിക്കയിൽ ഇതുവരെ മരിച്ചത്. രാജ്യത്ത് ഇതുവരെ 1.39 കോടി ആളുകൾക്കു രോഗം സ്ഥിരീകരിച്ചതായി ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി അറിയിച്ചു.