ബാഴ്സലോണ: ഫുട്ബോൾ ഇതിഹാസം ഡിയേഗോ മാറഡോണയോടുള്ള ആദരസൂചകമായി ബാഴ്സലോണ ജഴ്സി ഉൗരിയ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിക്ക് പിഴ ശിക്ഷ. മെസിക്കൊപ്പം സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയ്ക്കും പിഴയുണ്ട്. മെസിക്കും ടീമിനും സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ 70,000 രൂപയാണ് (780 യൂറോ) പിഴശിക്ഷ വിധിച്ചത്.
മെസി 53,800 രൂപയും (600 യൂറോ) ബാഴ്സ 16,200 രൂപയുമാണ് (180 യൂറോ) പിഴയൊടുക്കേണ്ടത്. ലാ ലിഗയിൽ ഒസാസുനയ്ക്കെതിരേ ബാഴ്സയ്ക്കായി ഗോൾ നേടിയ ശേഷം അർജന്റൈൻ ക്ലബ്ബായ ന്യൂവെൽസ് ഓൾഡ് ബോയ്സിലെ മാറഡോണയുടെ 10-ാം നന്പർ ജഴ്സി പ്രദർശിപ്പിച്ചതിനു മെസിക്ക് റഫറി മഞ്ഞക്കാർഡും നൽകിയിരുന്നു. ജഴ്സി ഉൗരുന്നത് പെരുമാറ്റച്ചട്ടലംഘനമാണെന്നു സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കി.
13-ാം വയസിൽ ഓൾഡ് ബോയ്സിൽനിന്നാണു മെസി ബാഴ്സലോണയിൽ എത്തിയത്. ഓൾഡ് ബോയ്സിനായി അഞ്ച് മത്സരങ്ങളിൽ മാറഡോണ കളിച്ചിട്ടുണ്ട്.
മാറഡോണയെ സ്മരിച്ച മെസിക്കു പിഴ
11:25 PM Dec 03, 2020 | Deepika.com