ഷൂമിയുടെ മകൻ എഫ് വണ്ണിന്
11:55 PM Dec 02, 2020 | Deepika.com
ന്യൂയോർക്ക്: എഫ് വണ്‍ കാറോട്ടത്തിലെ ഇതിഹാസമായ ജർമൻ താരം മൈക്കിൾ ഷൂമാർക്കറിന്റെ മകൻ മിക്ക് 2021 സീസണിൽ പങ്കെടുക്കും. അമേരിക്കയുടെ ഹാസ് ടീമിനുവേണ്ടിയാണു മിക്ക് മത്സരിക്കുക. 21 വയസുകാരനായ മിക്ക് നിലവിൽ എഫ് ടു ചാന്പ്യൻഷിലുണ്ട്. ഏഴുതവണ ലോകകിരീടം ചൂടിയ മൈക്കിൾ ഷൂമാർക്കർ, 2013ൽ സ്കീയിംഗിനിടെ തലയ്ക്കു ഗുരുതര പരിക്കേറ്റ് ഇപ്പോഴും ചികിത്സയിലാണ്.