സിംഗപ്പുർ സിറ്റി: ലബോറട്ടറിയിൽ കൃത്രിമമായി വളർത്തുന്ന ഭക്ഷ്യമാംസം ഉപയോഗിക്കുന്നതിന് സിംഗപ്പൂർ അനുമതി നല്കി.
യുഎസിലെ ഈറ്റ് ജസ്റ്റ് എന്ന സ്റ്റാർട്ട്അപ് സ്ഥാപനം വികസിപ്പിച്ച കോഴിമാംസം ഉപയോഗിക്കുന്നതിനാണ് അനുമതി. പരീക്ഷണശാലയിൽ ജീവികളുടെ പേശീ കോശങ്ങളിൽനിന്നു വളർത്തിയെടുക്കുന്നതാണ് ഇത്തരം മാംസം. അറവുശാലയുമായി ബന്ധമില്ലാത്ത ഈ മാംസം മനുഷ്യാരോഗ്യത്തിനും മൃഗക്ഷേമത്തിനും പരിസ്ഥിതിസംരക്ഷണത്തിനും ഏറ്റവും ഉത്തമമാണെന്നു വിലയിരുത്തപ്പെടുന്നു. ഇത് ഉപയോഗിക്കാനുള്ള അനുമതി ഒരു രാജ്യം നല്കുന്നത് ഇതാദ്യമാണ്. വരും കാലത്ത് ഇതിനു വലിയ വിപണി ഉണ്ടാകാം.