ന്യൂഡൽഹി: ഡൽഹി ചലോ മാർച്ചിൽ പങ്കെടുക്കാനെത്തിയ കർഷകരെ കടന്നാക്രമിച്ച ഹരിയാന സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് സ്വതന്ത്ര എംഎൽഎ. ഹരിയാന ഖാപ് പഞ്ചായത്തുകളുടെ അധ്യക്ഷനും ദാദ്രിയിൽ നിന്നുള്ള എംഎൽഎയുമായ സോംബീർ സാംഗ്വാനാണ് ഹരിയാനയിലെ ബിജെപി മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനുള്ള പിൻതുണ പ്രഖ്യാപിച്ചത്.
ഹരിയാന ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ് ചെയർമാൻ സ്ഥാനം അദ്ദേഹം കഴിഞ്ഞദിവസം ഒഴിഞ്ഞിരുന്നു. ഹരിയാനയിലെ ഖാപ് പഞ്ചായത്തുകളെ സംഘടിപ്പിച്ച് ഡൽഹി അതിർത്തിയിലേക്ക് മാർച്ച് ചെയ്യുമെന്നും സോംബീർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സാംഗ്വാൻ പിന്തുണ പിൻവലിച്ചാൽ നിലവിലെ ബിജെപി- ജെജെപി സർക്കാരിന് ഭീഷണിയില്ല. 90 അംഗ നിയമസഭയിൽ ബിജെപിക്ക് 40ഉം ജെജെപിക്ക് പത്തും എംഎൽഎമാരുണ്ട്. നാല് സ്വതന്ത്രരുടെ പിന്തുണകൂടി സർക്കാരിനുണ്ട്.