ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തിൽ കേന്ദ്രസർക്കാരിനെതിരേ വിമർശനവുമായി കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അഹങ്കാരത്തിന്റെ കസേരയിൽ നിന്ന് എഴുന്നേറ്റ് കർഷകർക്ക് അവകാശങ്ങൾ നൽകൂയെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു.
കർഷകന്റെ കഠിനാധ്വാനത്തിന് നാമെല്ലാവരും കടപ്പെട്ടിരിക്കുന്നു. അവർക്ക് നീതിയും അവകാശങ്ങളും നൽകി കടത്തിൽനിന്ന് രക്ഷിക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ ലാത്തികളും ടിയർ ഗ്യാസുകളും കൊണ്ട് അവരെ അധിക്ഷേപിക്കുകയല്ല. ഉണരൂ, അഹങ്കാരത്തിന്റെ കസേരയിൽനിന്ന് എഴുന്നേറ്റ് ചിന്തിക്കൂ, കർഷകർക്ക് അവരുടെ അവകാശങ്ങൾ നൽകൂ എന്നായിരുന്നു ട്വീറ്റ്.