കാൻബറ: ഇന്ത്യ x ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ് പരന്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്നു കാൻബറയിൽ നടക്കും.
ആദ്യ രണ്ട് മത്സരങ്ങളിലും പരാജപ്പെട്ട ഇന്ത്യ ആശ്വാസജയം തേടിയാണ് ഇറങ്ങുക. പരിക്കേറ്റ ഡേവിഡ് വാർണർ ഓസീസ് ടീമിൽ ഉണ്ടാകില്ല. എല്ലാ മേഖലയിലും ഓസ്ട്രേലിയയ്ക്കു പിന്നിലായെന്ന് സമ്മതിച്ച ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ടീമിൽ മാറ്റം വരുത്താൻ സാധ്യതയുണ്ട്. പേസർ നവ്ദീപ് സൈനിക്കു പകരം ടി. നടരാജനോ ഷാർദുൾ ഠാക്കൂറോ ടീമിൽ ഉൾപ്പെടാനുള്ള സാധ്യതയുണ്ട്.
ഹാർദിക് പണ്ഡ്യ ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം പന്തെറിയാൻ തുടങ്ങി. മധ്യ ഓവറുകളിൽ വിക്കറ്റ് വീഴ്ത്താൻ രവീന്ദ്ര ജഡേജയ്ക്കും യുസ്വേന്ദ്ര ചാഹലിനും സാധിക്കാത്തത് ഇന്ത്യയുടെ തലവേദന കൂട്ടുന്നു. മായങ്ക് അഗർവാളും ശ്രേയസ് അയ്യരും ഫോം കണ്ടെത്താത്തതും ടീമിനെ പ്രതിസന്ധിയിലാക്കുന്നു.
മൂന്നാമങ്കം ഇന്ന്
11:45 PM Dec 01, 2020 | Deepika.com