പനാജി: ഐഎസ്എൽ ഫുട്ബോൾ ചരിത്രത്തിൽ ഒരു ടീമിനെ നയിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റിക്കാർഡ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ലാലങ്മാവിയയ്ക്ക്. എഫ്സി ഗോവയ്ക്കെതിരായ മത്സരത്തിൽ നോർത്ത് ഈസ്റ്റിന്റെ ക്യാപ്റ്റൻ ഇരുപതുകാരനായ ലാലങ്മാവിയ ആയിരുന്നു.
ഗോവയ്ക്കെതിരേ നോർത്ത് ഈസ്റ്റിന്റെ മധ്യനിരയുടെ നിയന്ത്രണം ഈ ഇരുപതുകാരൻ ഭംഗിയാക്കി. അതിന്റെ ഫലമായി ഹീറോ ഓഫ് ദ് മാച്ച് പുരസ്കാരവും യുവതാരത്തെ തേടിയെത്തി. മത്സരം 1-1 സമനിലയിൽ കലാശിച്ചിരുന്നു.
ഇന്ത്യ ആതിഥേയത്വം വഹിച്ച 2017 ഫിഫ അണ്ടർ 17 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു ഈ മിസോറം സ്വദേശി. 2017 മുതൽ 2019വരെ ഇന്ത്യൻ ആരോസിനായി കളിച്ച ലാലങ്മാവിയ തുടർന്നാണ് നോർത്ത് ഈസ്റ്റിന്റെ തട്ടകത്തിലെത്തിയത്.
20ൽ റിക്കാർഡ്
11:45 PM Dec 01, 2020 | Deepika.com