മുംബൈ: ബോളിവുഡ് സൂപ്പർ താരവും ഐപിഎലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സഹ ഉടമയുമായ ഷാരൂഖ് ഖാൻ അമേരിക്കൻ ക്രിക്കറ്റിലും പണം മുടക്കാൻ ഒരുങ്ങുന്നു. അമേരിക്കൻ ക്രിക്കറ്റ് എന്റർപ്രൈസുമായി (എസിഇ) ചേർന്ന് ട്വന്റി-20 ടീമിനെ ഷാരൂഖ് സ്വന്തമാക്കി. ലോസ് ആഞ്ചലസ് ഫ്രാഞ്ചൈസിയെയാണ് ഷാരൂഖ് സ്വന്തമാക്കിയത്.
എൽഎ നൈറ്റ് റൈഡേഴ്സ് എന്നാണു ടീമിനു പേരിട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഐപിഎൽ മോഡലിൽ അമേരിക്കയിൽ ആരംഭിക്കുന്ന ട്വന്റി-20 ടൂർണമെന്റിലെ ആറാമത് ടീമാണിത്. ഉടൻതന്നെ എൽഎ നൈറ്റ് റൈഡേഴ്സിനെ മേജർ ക്രിക്കറ്റ് ലീഗിൽ അവതരിപ്പിക്കുമെന്നാണ് സൂചന.
കരീബിയൻ പ്രീമിയർ ലീഗ് ക്ലബ്ബായ ട്രിൻബാഗൊ നൈറ്റ് റൈഡേഴ്സിന്റെ ഉടമസ്ഥരിൽ ഒരാളും ഷാരൂഖ് ഖാനാണ്. കോൽക്കത്ത നൈറ്റ് റൈഡേഴ്സിലേതുപോലെ ഷാരൂഖിനൊപ്പം ബോളിവുഡ് നടി ജൂഹി ചൗളയ്ക്കും ട്രിൻബാഗൊയിലും മുതൽമുടക്കുണ്ട്.
ഷാരൂഖിന് യുഎസിൽ ക്രിക്കറ്റ് ടീം
11:45 PM Dec 01, 2020 | Deepika.com