ലണ്ടൻ: കോവിഡ് മഹാമാരി വില്ലനായതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡ് ആശങ്കയിൽ. 10 താരങ്ങൾക്കെങ്കിലും കോവിഡ് ഉണ്ടെന്നാണു റിപ്പോർട്ട്.
ഇതോടെ ശനിയാഴ്ച ഇന്ത്യൻ സമയം അർധരാത്രിയിൽ ആസ്റ്റണ്‍ വില്ലയ്ക്കെതിരേ നടക്കേണ്ട മത്സരം ന്യൂകാസിലിന് ഉപേക്ഷിക്കേണ്ടിവന്നേക്കും. ഈ മത്സരം നീട്ടിവയ്ക്കണമെന്ന് ന്യൂകാസിൽ പ്രീമിയർ ലീഗ് അധികൃതരോട് ആവശ്യപ്പെടുമെന്നും സൂചനയുണ്ട്.
നിലവിൽ ടീമിന്റെ ട്രെയ്നിംഗ് ഗ്രൗണ്ട് അടച്ചിരിക്കുകയാണ്. ക്രിസ്റ്റർ പാലസിനെ 2-0നു പരാജയപ്പെടുത്തിയ ശേഷം നടത്തിയ പരിശോധനയിലാണു കളിക്കാർക്കും സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചത്.
ന്യൂകാസിൽ ഐസൊലേഷനിൽ
11:45 PM Dec 01, 2020 | Deepika.com