മുംബൈ: ഐ ലീഗ് ക്ലബ്ബായ ഇന്ത്യൻ ആരോസ് ചരിത്രപരമായ കാൽവയ്പിനൊരുങ്ങുന്നു. ആരോസ് പുതിയ വനിതാ ടീമിനെ കളിക്കളത്തിലിറക്കുമെന്ന് എഐഎഫ്എഫ് (ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ) പ്രസിഡന്റ് പ്രഭുൽ പട്ടേൽ അറിയിച്ചു.
അണ്ടർ-17 ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ താരങ്ങളെയായിരിക്കും ആരോസ് ടീമിലെത്തിക്കുക. ഇതിനായി അധികൃതർ കായികമന്ത്രി കിരണ്‍ റിജിജുവുമായി ചർച്ച നടത്തി.
ഇന്ത്യൻ ആരോസിനു വനിതാ ടീം
11:45 PM Dec 01, 2020 | Deepika.com