ബെയ്ജിംഗ്: ചന്ദ്രനിൽനിന്നു മണ്ണു സാന്പിൾ ശേഖരിച്ചു ഭൂമിയിലെത്തിക്കാൻ വിക്ഷേപിച്ച ചാംഗ് ഇ-5 പേടകം ഇന്നലെ വിജയകരമായി ചന്ദ്രോപരിതലത്തിൽ ഇറങ്ങിയതായി ചൈന അറിയിച്ചു.
ഏതാനും ദിവസം ചന്ദ്രോപരിതലത്തിൽ പരിശോധന നടത്തി രണ്ടു കിലോഗ്രാം മണ്ണ് ശേഖരിക്കും.
ഇതിനാവശ്യമായ ഉപകരണങ്ങൾ പേടകത്തിലുണ്ട്. തുടർന്ന് ചന്ദ്രനെ ചുറ്റിക്കൊണ്ടിരിക്കുന്ന മറ്റൊരു പേടകത്തിലെത്തിച്ച് ഭൂമിയിലേക്കു മടങ്ങാനാണ് ഈ ദൗത്യത്തിൽ ലക്ഷ്യമിടുന്നത്.
നവംബർ 24നാണ് ചാംഗ് ഇ-5 വിക്ഷേപിച്ചത്. 44 വർഷം മുന്പ് സോവിയറ്റ് യൂണിയന്റെ ലൂണാ 24 ദൗത്യം ചന്ദ്രനിൽനിന്ന് 200 കിലോഗ്രാമിൽ താഴെ മണ്ണ് ശേഖരിച്ചിരുന്നു.