നാപ്പോളി: ഇതിഹാസ താരം ഡിയേഗോ മാറഡോണയെ അനുസ്മരിച്ച് ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും നാപ്പോളി കളത്തിലെത്തി.
ആദ്യ മത്സരത്തിൽ മാറഡോണയുടെ ജഴ്സി നന്പർ പതിച്ചായിരുന്നു താരങ്ങൾ കളത്തിലെത്തിയതെങ്കിൽ എഎസ് റോമയ്ക്കെതിരായ പോരാട്ടത്തിൽ അർജന്റൈൻ ദേശീയ ടീം ജഴ്സിയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ഡിസൈനുള്ള ജഴ്സിയായിരുന്നു നാപ്പോളി ടീം ധരിച്ചത്. മത്സരത്തിൽ നാപ്പോളി 4-0ന് ജയിക്കുകയും ചെയ്തു. മാറഡോണ നാപ്പോളി വിട്ടപ്പോൾ അദ്ദേഹത്തോടുള്ള ബഹുമാനാർഥം 10-ാം നന്പർ ജഴ്സി നാപ്പോളി റിട്ടയർ ചെയ്തിരുന്നു.
23 പോയിന്റുള്ള എസി മിലാനാണു ലീഗിൽ തലപ്പത്ത്. ഇന്റർ മിലാൻ (18), സസോളൊ (18), യുവന്റസ് (17), നാപ്പോളി (17), റോമ (17) എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
‘അർജന്റൈൻ നാപ്പോളി’
11:56 PM Nov 30, 2020 | Deepika.com