മുംബൈ: ബോളിവുഡ് നടിയും കോണ്‍ഗ്രസ് മുൻ നേതാവുമായ ഉൗർമിള മതോന്ദ്കർ ശിവസേനയിൽ ചേരും. ഇന്ന് ഇവർ പാർട്ടി അംഗത്വം സ്വീകരിക്കുമെന്നാണു സൂചന.2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനായി മത്സരിച്ച ഉൗർമിള അഞ്ചു മാസത്തിനുശേഷം പാർട്ടിയിൽനിന്നു രാജിവച്ചിരുന്നു. പാർട്ടിയിലെ ഉൾപ്പോര് ചൂണ്ടിക്കാട്ടിയായിരുന്നു രാജി.