ബംബോലിം: ഐഎസ്എൽ ഫുട്ബോൾ 2020-21 സീസണിൽ ആദ്യ ജയം പ്രതീക്ഷിച്ച് ചെന്നൈയിൻ എഫ്സിക്കെതിരേ കളത്തിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് സമനിലയോടെ തടിതപ്പി. ഇരു ടീമുകളും ഗോൾ രഹിത സമനിലയോടെ ഓരോ പോയിന്റ് പങ്കുവച്ചു.
76-ാം മിനിറ്റിൽ ചെന്നൈയിനു ലഭിച്ച പെനൽറ്റി കിക്ക് തടഞ്ഞ ഗോളി ആൽബിനൊ ഗോമസ് ആണ് ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായത്. ആദ്യ മത്സരത്തിൽ തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ രണ്ടാം സമനിലയാണ്.
സമനില തെറ്റിയില്ല; ബ്ലാസ്റ്റേഴ്സും ചെന്നൈയിനും ഗോളടിക്കാതെ പിരിഞ്ഞു
12:16 AM Nov 30, 2020 | Deepika.com