പനാജി: ഐഎസ്എൽ ഫുട്ബോളിൽ സംഭവബഹുലമായ മത്സരത്തിൽ ജംഷഡ്പുർ എഫ്സിയെ 2-2 സമനിലയിൽ കുരുക്കി ഒഡീഷ എഫ്സി. ജംഷഡ്പുരിനായി സൂപ്പർ താരം വാൽസ്കിസും (12-പെനൽറ്റി, 27 മിനിറ്റുകൾ) ഒഡീഷയ്ക്കായി ഡീഗോ മൗറീഷിയോയും (77, 90+3 മിനിറ്റുകൾ) ഇരട്ട ഗോളുകൾ സ്വന്തമാക്കി.
74-ാം മിനിറ്റിൽ മലയാളി താരമായ ഗോളി ടി.പി. രഹനേഷ് ചുവപ്പു കാർഡ് കണ്ട് പുറത്തായതാണു ജംഷഡ്പുരിന്റെ വിധി മാറ്റിമറിച്ചത്. ബോക്സിനു പുറത്തേക്കിറങ്ങി സേവ് ചെയ്തതിനായിരുന്നു രഹനേഷിനു ചുവപ്പ് കാർഡ്.
ആവേശപ്പൂട്ട്; ജംഷഡ്പുർ എഫ്സിയെ സമനിലയിൽ കുരുക്കി ഒഡീഷ എഫ്സി
12:16 AM Nov 30, 2020 | Deepika.com