ന്യൂഡൽഹി: കോണ്‍ഗ്രസിന്റെ പുതിയ ട്രഷററായി പവൻ കുമാർ ബൻസലിനെ നിയമിച്ചു. എഐസിസി ട്രഷറർ ആയിരുന്ന അഹമ്മദ് പട്ടേലിന്റെ നിര്യാണത്തെ തുടർന്നാണ് ബൻസലിനെ നിയമിച്ചത്.
നിയമനം ഉടൻ പ്രാബല്യത്തോടെ നിലവിൽ വന്നതായി കോണ്‍ഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അറിയിച്ചു. മുതിർന്ന കോണ്‍ഗ്രസ് നേതാവായ പവൻകുമാർ ബൻസാൽ മൻമോഹൻ സിംഗ് മന്ത്രിസഭയിൽ റെയിൽവേ മന്ത്രിയായിരുന്നിട്ടുണ്ട്. പഞ്ചാബിലെ ടാപ്പ സ്വദേശിയാണ്. ചണ്ഡിഗഡിൽ നിന്നും നാലു വട്ടം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.