ഗിൽക്രിസ്റ്റ് ക്ഷമാപണം നടത്തി
12:18 AM Nov 29, 2020 | Deepika.com
സിഡ്നി: ഇന്ത്യ x ഓസ്ട്രേലിയ ആദ്യ ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ കമന്റേറ്റർമാരിൽ ഒരാളായിരുന്ന ആദം ഗിൽക്രിസ്റ്റ് തന്റെ നാവ് പിഴച്ചതിനു ക്ഷമാപണം നടത്തി. ഇന്ത്യൻ പേസർ നവ്ദീപ് സൈനിയുടെ പിതാവ് മരിച്ചെന്നായിരുന്നു ഓസീസ് മുൻ താരമായ ഗില്ലിയുടെ കമന്റ്. യഥാർഥത്തിൽ പേസർ മുഹമ്മദ് സിറാജിന്റെ പിതാവായിരുന്നു ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കഴിഞ്ഞ ആഴ്ച അന്തരിച്ചത്. തന്റെ പിഴവ് മനസിലാക്കിയ ഗിൽക്രിസ്റ്റ്, മുഹമ്മദ് സിറാജിനോടും സൈനിയോടും ക്ഷമാപണം നടത്തി.