ന്യൂഡൽഹി: നാവികസേനയുടെ മിഗ്-29 കെ യുദ്ധവിമാനം പരിശീലനപ്പറക്കലിനിടെ അറബിക്കടലിൽ തകർന്നുവീണു. ഒരു പൈലറ്റിനെ കാണാതായി. ഒരു പൈലറ്റിനെ രക്ഷപ്പെടുത്തി.
വിമാനവാഹിനിയായ ഐഎൻഎസ് വിക്രമാദിത്യയിൽനിന്നു പറന്നുയർന്ന വിമാനം ഇന്നലെ വൈകുന്നേരം അഞ്ചിനാണു തകർന്നുവീണത്.
കാണാതായ പൈലറ്റ് നിഷാന്ത് സിംഗിനായി തെരച്ചിൽ ഊർജിതമാക്കി. ഒരു വർഷത്തിനിടെ മൂന്നാം തവണയാണ് മിഗ്-29 കെ വിമാനം അപകടത്തിൽപ്പെടുന്നത്.