ന്യൂഡൽഹി: പശ്ചിമബംഗാളിലെ തൃണമൂൽ കോൺഗ്രസ് എംഎൽഎ മിഹിർ ഗോസ്വാമി ബിജെപിയിൽ ചേർന്നു. ഇന്നലെ ഡൽഹിയിലെ ബിജെപി ആസ്ഥാനത്തുവച്ചാണു അദ്ദേഹം പാർട്ടി അംഗത്വമെടുത്തത്. കൂച്ച് ബെഹാർ ദക്ഷിണ എംഎൽഎയായ ഗോസ്വാമി തൃണമൂൽ കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിലൊരാളാണ്.