+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അയോഗ്യനാക്കപ്പെട്ട ആദ്യ എംപി ലാൽഡുഹോമയെ എംഎൽഎ സ്ഥാനത്തുനിന്നും അയോഗ്യനാക്കി

ഐ​​​സ്വാ​​​ൾ: 1988ൽ ​​​കൂ​​​റു​​​മാ​​​റ്റ നി​​​രോ​​​ധ​​​ന നി​​​യ​​​മം പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​ന്ന​​​ശേ​​​ഷം അ​​​യോ​​​ഗ്യ​​​ത നേ​​​രി​​​ട്ട ആ​​​ദ്യ ലോ​​​ക്സ​​​ഭാ എം​​​പി ലാ​​​ൽ​​​ഡു​​​ഹോ​​​മ​​​യ
അയോഗ്യനാക്കപ്പെട്ട ആദ്യ എംപി ലാൽഡുഹോമയെ എംഎൽഎ സ്ഥാനത്തുനിന്നും അയോഗ്യനാക്കി
ഐ​​​സ്വാ​​​ൾ: 1988ൽ ​​​കൂ​​​റു​​​മാ​​​റ്റ നി​​​രോ​​​ധ​​​ന നി​​​യ​​​മം പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​ന്ന​​​ശേ​​​ഷം അ​​​യോ​​​ഗ്യ​​​ത നേ​​​രി​​​ട്ട ആ​​​ദ്യ ലോ​​​ക്സ​​​ഭാ എം​​​പി ലാ​​​ൽ​​​ഡു​​​ഹോ​​​മ​​​യെ നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​ത്വ​​​ത്തി​​​ൽ​​​നി​​​ന്നും അ​​​യോ​​​ഗ്യ​​​നാ​​​ക്കി. സോ​​​റം പീ​​​പ്പി​​​ൾ​​​സ് മൂ​​​വ്മെ​​​ന്‍റി(​​​സെ​​​ഡ്പി​​​എം)​​​ൽ ചേ​​​ർ​​​ന്ന​​​തോ​​​ടെ​​​യാ​​​ണു ലാ​​​ൽ​​​ഡു​​​ഹോ​​​മ​​​യെ സ്പീ​​​ക്ക​​​ർ അ​​​യോ​​​ഗ്യ​​​നാ​​​ക്കി​​​യ​​​ത്.

2018ലെ ​​​മി​​​സോ​​​റം നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സ്വ​​​ത​​​ന്ത്ര​​​നാ​​​യാ​​​ണ് ഇ​​​ദ്ദേ​​​ഹം വി​​​ജ​​​യി​​​ച്ച​​​ത്.
മു​​​ൻ ഐ​​​പി​​​എ​​​സ് ഓ​​​ഫീ​​​സ​​​റാ​​​ണ് ലാ​​​ൽ​​​ഡു​​​ഹോ​​​മ. മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി​​​യു​​​ടെ സു​​​ര​​​ക്ഷാ​​​ചു​​​മ​​​ത​​​ല​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യി​​​രു​​​ന്നു ഇ​​​ദ്ദേ​​​ഹം. 1984ൽ ​​​കോ​​​ൺ​​​ഗ്ര​​​സ് ടി​​​ക്ക​​​റ്റി​​​ൽ ലോ​​​ക്സ​​​ഭ​​​യി​​​ലെ​​​ത്തി​​​യ ലാ​​​ൽ​​​ഡു​​​ഹോ​​​മ കോ​​​ൺ​​​ഗ്ര​​​സ് വി​​​ട്ട​​​തോ​​​ടെ​​​യാ​​​ണ് അ​​​യോ​​​ഗ്യ​​​നാ​​​യ​​​ത്. മി​​​സോ​​​റ​​​മി​​​ൽ അ​​​യോ​​​ഗ്യ​​​ത നേ​​​രി​​​ട്ട ആ​​​ദ്യ എം​​​എ​​​ൽ​​​എ​​​യാ​​​ണു ലാ​​​ൽ​​​ഡു​​​ഹോ​​​മ.