ബംഗളൂരു: ബിനീഷ് കോടിയേരി പ്രതിയായ മയക്കുമരുന്ന് കേസിലെ മൂന്നാം പ്രതി റിജേഷ് രവീന്ദ്രന്റെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി തള്ളി. ഇയാളിൽനിന്നു പിടിച്ചെടുത്ത ലഹരിവസ്തുക്കളുടെ അളവ് വാണിജ്യ ഇടപാടിനു മതിയായതാണെന്നു ജസ്റ്റീൻ ബി.എ. പാട്ടീൽ നിരീക്ഷിച്ചു.
കുറ്റപത്രം സമർപ്പിച്ചശേഷം പ്രതിക്കു ജാമ്യാപേക്ഷ നല്കാവുന്നതാണ്. നാഷണൽ നാർക്കോട്ടിക്സ് ബ്യൂറോ(എൻസിബി) ആണ് കേസ് അന്വേഷിക്കുന്നത്.
കുറ്റപത്രം സമർപ്പിച്ചശേഷം പ്രതിക്കു ജാമ്യാപേക്ഷ നല്കാവുന്നതാണ്. നാഷണൽ നാർക്കോട്ടിക്സ് ബ്യൂറോ(എൻസിബി) ആണ് കേസ് അന്വേഷിക്കുന്നത്.